Climax of Vijay’s recent movie Grasp leaked, needed scenes available in social media | Kaumudy

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുടെ പുതിയ ചിത്രം മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനി. അടിയന്തര ഇടപെടല്‍ തേടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. ദൃശ്യങ്ങള്‍ പങ്കുവെക്കരുതെന്നു സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു. ചോര്‍ന്ന ദദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ അവ റിപ്പോര്‍ട്ട് ചെയ്യണമെന്നും ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്ഷം ഏപ്രില്‍ 9 നു പുറത്തിറങ്ങേണ്ട ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനന്‍ , ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും ചിത്രത്തിലുണ്ട്.
കൊവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെ തുറക്കുക ആണ്. വിനോദ നികുതിയിലടക്കം ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രഫഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായ